കൊയിലാണ്ടി: ഗുരുദേവകോളജില് എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെന്റ് ചെയ്ത നടപടി പ്രിന്‍സിപ്പാളിന്റെ പ്രതികാര നടപടിയാണെന്ന് എസ്എഫ്ഐ ഏരിയാ കമ്മിറ്റി ആരോപിച്ചു. അതേഅവസരത്തില്‍ തനിക്ക് മതിയായ സംരക്ഷണം നല്കാന് പൗരന് എന്ന നിലയില്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് കോളജ് പ്രിന്‍സിപ്പള്‍ ഡോ.സുനില്‍ഭാസ്കര്‍ പറഞ്ഞു.
ഗുരുദേവകോളജിലെ സംഘര്‍ഷത്തില്‍ എസ്എഫ്ഐയുടെ പരാതി പ്രകാരം പ്രിന്‍സിപ്പളിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെയും
പ്രിന്സിപ്പളിന്റ പരാതിപ്രകാരം 20 എസ്എഫ്ഐക്കാര്‍ക്കെതിരെയും കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്.