മണിയൂര്‍: പഞ്ചായത്തിലെ 21 വാര്‍ഡുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുകയാണെന്നും എത്രയും പെട്ടെന്ന് കുടിവെള്ളം എത്തിച്ചു വിതരണം ചെയ്തു പരിഹാരം ഉണ്ടാക്കണമെന്നും ബിജെപി മണിയൂര്‍ പഞ്ചായത്ത് കമ്മറ്റി ആവിശ്യപ്പെട്ടു. നിലവില്‍ 2500 ല്‍പരം കുടുംബങ്ങള്‍ ആശ്രയിക്കുന്നത് ജലനിധി പദ്ധതി പ്രകാരം മുടപ്പിലാവില്‍ കുളത്തില്‍ നിന്നും ചെരണ്ടത്തൂര്‍ ചിറയിലെ ജലസംഭരണിയില്‍ നിന്നും ലഭിക്കുന്ന പൈപ്പ് വെള്ളമാണ്. അതാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസംമാത്രമേ ലഭിക്കുന്നുള്ളൂ. കൃത്യമായി പഠനം നടത്താതേയും ജനാഭിപ്രായം മാനിക്കാതെയും ആസൂത്രണത്തിലെ പിഴവും ഗുണനിവാരമില്ലാത്ത പൈപ്പുകളും ടാപ്പും ബെന്റുമൊക്കെ ഉപയോഗിച്ചതും മൂലം ആഴ്ചകള്‍ തോറും ഇത് തകര്‍ന്ന് നശിക്കുകയും കുടിവെള്ള വിതരണം മുടങ്ങുകയും ചെയ്യുന്നു. ഇതു മൂലം പ്രധാന റോഡുകളുടെ തകര്‍ച്ചക്കും ഈ പദ്ധതി കാരണമായി.
കുറ്റ്യാടി ഇറുഗേഷന് പദ്ധതി വഴി കനാല്‍ വെള്ളം കൃത്യമായി ലഭിച്ചാല്‍ പല വാര്‍ഡുകളിലും ഒരു പരിധിവരെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ സാധിക്കും. നാല് ടേമായി ലഭിക്കേണ്ട കനാല്‍ വെള്ളം ഒരു പ്രാവശ്യം മാത്രമേ കൃത്യമായി ലഭിച്ചുള്ളൂ. ഇതു പഞ്ചായത്ത് ഭരണസമതിയുടെ അനാസ്ഥയാണ് ഇതിനു കാരണം.
പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ഏക മാര്‍ഗം കൃത്യമായ ദീര്ഘവീക്ഷണത്തോടുകൂടിയും കാലതാമസം കൂടാതെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ജല്‍ജീവന്‍ പദ്ധതി എത്രയും വേഗം പ്രാബല്യത്തില്‍ വരുത്തുക എന്നതാണ്. ഈ പദ്ധതിയോട് മുഖം തിരിക്കുന്ന സമീപനമാണ് ഭരണസമതിക്കുള്ളത്. ഒച്ചിന്റെ വേഗതയിലാണ് പ്രവൃത്തി നടക്കുന്നത്. കൂടാതെ ജലനിധിയില്‍ അംഗങ്ങളായവരെ ജല്‍ ജീവന് പദ്ധതിയില്‍ ഉല്പെടുത്താന് തയ്യാറായിട്ടില്ല. അതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ ഉള്‍പെടുത്താമെന്ന് പ്രസിഡന്റ് വാക്കാല്‍ ഉറപ്പു നല്‍കിയെങ്കിലും ഭരണസമതിയുടെ അലംഭാവം മൂലം പദ്ധതി വൈകുകയാണ്. കൃത്യമായ ഇടപെടലുകള്‍ നടത്താനോ ടെണ്ടര്‍ എടുത്ത കമ്പനികളെ കൊണ്ട് പ്രവൃത്തി പൂത്തികരിച്ച് പദ്ധതി നടപ്പിലാക്കാനോ സാധിച്ചിട്ടില്ല. എന്നാല്‍ തൊട്ടടുത്ത പഞ്ചായത്തായ തുറയൂര്‍ പഞ്ചായത്തില്‍ ഒരു വര്‍ഷം മുന്നേ പദ്ധതി പൂര്‍ത്തികരിക്കുകയും എല്ലാവര്ക്കും ശുദ്ധമായ ജലം എത്തിച്ചു കൊണ്ട് കുടിവെള്ളക്ഷാമം പരിഹരിച്ചക്കുകയും ചെയ്യുന്നു.
മണിയൂര്‍ പഞ്ചായത്തിലെ പ്രധാന ഹരിജന്കോളനികളായ മീനത്തുകര കോളനി, മങ്കര കോളനി, എടത്തുംകര കോളനി എന്നിവിടങ്ങളില്‍ പഞ്ചാത്ത് വിതരണം ചെയ്യുന്ന കുടിവെള്ളം കൃത്യമായി ലഭിക്കാത്തതും കോളനികളിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്തില്‍ വിതരണം ചെയ്തു തുടങ്ങേണ്ട കുടിവെള്ള വിതരണം ആരംഭിച്ച് നാലഞ്ച് ദിവസങ്ങളേ ആയിട്ടുള്ളൂ. 21 വാര്‍ഡില്‍ നിലവില്‍ 3 കുടിവള്ളവിതരണവാഹനമേ ഉള്ളൂ. ഈ കുടിവെള്ളം പഞ്ചായത്തില്‍ നിന്നു സംഭരിക്കാന്‍ ശ്രമിക്കാതെ മേപ്പയ്യൂരിനിന്നാണ് വെള്ളംഎത്തിക്കുന്നത്. . കുടിവെള്ള വിതരണത്തിന് ടെണ്ടര്‍ വിളിച്ചപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ കൊടുത്ത ആള്‍ക്ക് നല്‍കാതെ രാഷ്ട്രീയ താല്പര്യത്തില് ടെണ്ടര്‍ അട്ടിമറിച്ചുകൊണ്ട് സ്വന്തം കക്ഷികള്‍ക്ക് മറിച്ചു നല്കി. കുടിവെള്ള വിതരണത്തിന് മാറ്റിവെച്ച ഫണ്ട് പൂര്‍ണമായും വിനയോഗിക്കുകയും എല്ലാ വാര്‍ഡുകളിലും കുടിവെള്ള വിതരണ വാഹനം സജ്ജമാക്കണമെന്നും അല്ലാത്ത വിധം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബി ജെ പി മണിയൂര്‍ പഞ്ചാത്ത് കമ്മറ്റി യോഗം തീരുമാനിച്ചു.
യോഗത്തില്‍ സജിത്ത് പൊറ്റുമ്മല്‍ അധ്യക്ഷത വഹിച്ചു. ഒ.പി. ദിലീപന്, ശ്രീജിത.കെ., സി.ടി ബാബുരാജ്, സുജാന്ദന്, ഗിജേഷ് കെ.സി, ജിഷ. കെ എന്നിവര്‍ സംസാരിച്ചു. വിജിത്ത് സി എളമ്പിലാട് സ്വാഗതം പറഞ്ഞു.