അരൂര്‍: പുറമേരി ഗ്രാമപഞ്ചായത്തിന് പ്രവൃത്തി പൂര്‍ത്തീകരിച്ച ഏഴു റോഡുകള്‍ ഗതാഗതത്തിന് തുറന്നു. വാര്‍ഡ് ഒമ്പതില്‍ അഞ്ചു റോഡുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി റീന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കൂടത്താം കണ്ടി, എന്‍ എം വിമല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം വിജയന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. എം വിജിഷ, മെമ്പര്‍മാരായ രവി കൂടാത്താംകണ്ടി, വി ടി ഗംഗാധരന്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.പി സജിന, സി പി നിധീഷ്, പി സോമന് എന്നിവര്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് തുക അനുവദിച്ച് പൂര്‍ത്തീകരിച്ച എഫ്എച്ച്സി റോഡ്, ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ തുക വകയിരുത്തിയ നല്ലൂര് പി എച്ച്സി റോഡ്, കലാകേന്ദ്ര കുറ്റിയില്‍ റോഡ്, പഞ്ചായത്ത് മെയിന്റനന്‍സ് ഫണ്ട് വകയിരുത്തി നവീകരിച്ച മേത്രമ്മല് -കറിക്കീറി റോഡ്, വേളം സി റോഡ്, എന്നിവയാണ് ഗതാഗതത്തിന് തുറന്നു നല്‍കിയത്.
നാലാം വാര്‍ഡായ വിലാതപുരത്ത് എടത്തില്‍ താഴ കത്തോറ റോഡ്, വിലാതപുരം സബ്ബ് സെന്റര്‍ റോഡ് എന്നിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ടി.പി സീന അധ്യക്ഷത വഹിച്ചു. മരക്കാട്ടേരി അമ്മദ്, കൃഷ്ണന് വലിയത്ത്, സോമന് ചതിരോളിതാഴ, സി രാധ എന്നിവര്‍ പ്രസംഗിച്ചു.