പൊൻമേരി: പൊൻമേരി -കാർത്തികപ്പള്ളി പ്രദേശങ്ങളിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മുതിർന്ന സിപിഐ നേതാവുമായ കെ വി കൃഷ്ണൻ (86) അന്തരിച്ചു. വില്യാപ്പള്ളി ജയകേരള കലാവേദിയുടെ ആദ്യ കാല പ്രവർത്തകരിലൊരാളായിരുന്നു അദ്ദേഹം. പരേതരായ ചാത്തു പിതാവും മാത മാതാവുമാണ്. നളിനിയാണ് ഭാര്യ. ജയ്ദീപ് (ജി എച്ച് എസ് എസ് മണിയൂർ, കൈറ്റ് – കോഴിക്കോട്), മനോജ് (ദുബായ്), സ്വപ്നസത്യനാഥ് (എടച്ചേരി) എന്നിവർ മക്കളാണ്.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-de.jpeg?resize=567%2C567&ssl=1)
രേഖ (കേരള ബാങ്ക് – വില്ലാപ്പള്ളി), ഷൈനി, സത്യനാഥ് (സലാല )എന്നിവർ മരുമക്കളുമാണ്.
ജാനു (പുതുപ്പണം), കെ വി രാഘവൻ പരേതരായ കുഞ്ഞിരാമൻ, കല്യാണി, ഗോപാലൻ, കുമാരൻ, നാണു, കരുണൻ(വിമുക്തഭടൻ), രാജൻ (വിമുക്തഭടൻ)എന്നിവർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
സഹോദരങ്ങളുമാണ്. സംസ്കാരം ഇന്ന് (മെയ് 5) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. വ്യാഴാഴ്ച വരെയാണ് ദുഃഖാചരണം.