നാദാപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പൊതു പ്രവര്‍ത്തകനുമായ വളയത്തെ തയ്യില്‍ കുമാരന് (77) അന്തരിച്ചു. കിഴക്കന്‍ മലയോര മേഖലയില്‍ പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. നല്ലൊരു സംഘാടകനും 80 മുതല്‍ കോണ്‍ഗ്രസ് വേദികളില്‍ മുഖ്യ പ്രാസംഗികനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് സേവാദള്‍ നിയോജക മണ്ഡലം ചെയര്മാന്, യുഡിഎഫ് നാദാപുരം നിയോജക മണ്ഡലം കണ്‍വീനര്‍, ഡിസിസി മെമ്പര്‍, ഡികെടിഎഫ് ജില്ല വൈസ് പ്രസിഡന്റ്, ടെലിക്കോം അഡൈ്വസറി മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: മാലതി. മക്കള്‍: ഡോ: ഷീന (ദുബൈ), ഷൈന, ഷനൂഷ്. മരുമക്കള്‍: ഡോ: ദയാനന്ദ സാഗര്‍ (ദുബൈ), ദിനേശന് കോഴിക്കോട്, ഷിംന (ദുബൈ). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, നാണു, ഗംഗാധരന്, ദിവാകരന്, ശ്രീധരന്, ജാനകി, സേതുലക്ഷ്മി, ചന്ദ്രി, പരേതയായ ദേവി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വളയത്തെ വീട്ടുവളപ്പില്‍ നടക്കും