വടകര: ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരുന്ന ട്രോളിങ്ങ് നിരോധനത്തിന്റെ ഭാഗമായി ജില്ലയിലെ ഹാര്‍ബറുകളില്‍ ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന തുടങ്ങി. പരമ്പരാഗത മത്സ്യബന്ധനയാനങ്ങളിലെ സുരക്ഷസംവിധാനങ്ങളും സുരക്ഷ ഉപകരണങ്ങളുമാണ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ചോമ്പാല ഹാര്‍ബറില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് സിഐ പി.ഷണ്മുഖത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. തിങ്കളാഴ്ച നടന്ന പരിശോധനയില്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്യാം ചന്ദ്, ഫിഷറീസ് ഓഫീസര്‍ എം.ബാബു, സിപിഒമാരായ ശ്രീരാജ്, ഷാജി, സീ റെസ്ക്യൂമാരായ മിഥുന്, അഭിലാഷ്, ശരത്ത്, ഡ്രൈവര്‍ മുഹമ്മദ് ഷാ, സാഗര്‍മിത്ര അഭിലാഷ് എന്നിവര്‍ സംബന്ധിച്ചു.