നാദാപുരം: പേരോട് എംഐഎം ഹയര്‍സെക്കന്ററി സ്കൂള്‍ ജേര്‍ണലിസം ക്ലബ്ബിന്റെയും എന്‍എസ്എസ് യൂനിറ്റിന്റെയും നേതൃത്വത്തില്‍ തയ്യാറാക്കിയ ‘അച്ഛന്റെ മകന്’ എന്ന ഷോര്‍ട്ട് ഫിലിമിന് സംസ്ഥാന തല മല്‍സരത്തില്‍ രണ്ടാം സ്ഥാനം.
പാലക്കാട് ജിജിവിഎച്ച്എസ്എസ് നെന്മാറക്കാണ് ഒന്നാം സ്ഥാനം. ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും ശിലാഫലകവും ലഭിക്കും. മെയ് അവസാനം തിരുവന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.ബി.രാജേഷ് അവാര്‍ഡ് സമ്മാനിക്കും.
പേരോട് സ്കൂളിലെ ജേര്‍ണലിസം അധ്യാപകന് ഇസ്മായില്‍ വാണിമേലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം ലഹരിയുടെയും മൊബൈലിന്റെ അമിത ഉപയോഗത്തിന്റെയും തിക്താനുഭവമാണ് വിശദീകരിക്കുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുളള ഷോര്‍ട്ട് ഫിലിം അധ്യാപകന്റെ വീടും പരിസരങ്ങളിലുമായി മൊബൈലിലാണ് ചിത്രീകരിച്ചത്. മുഹമ്മദ് നാജിഹ് കാനമ്പറ്റ, സുഭാഷ് വാണിമേല്‍ എന്നിവരാണ് അഭിനയിച്ചത്.
ജില്ലാ തലത്തില്‍ സ്കൂളിലെ ഷോര്‍ട്ട് ഫിലിം ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ജൂറിയുടെയും സമൂഹമാധ്യമങ്ങളിലെ പ്രതികരണത്തിന്റെയും അടിസ്ഥാനത്തിലാണ് സംസ്ഥാന തല ജേതാക്കളെ പ്രഖ്യാപിച്ചത്.