വടകര: മടപ്പള്ളി ജിവിഎച്ച്എസ്എസില്‍ കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭിച്ച അയല്പക്ക വിദ്യാലയ ശാക്തീകരണ പദ്ധതിയായ ‘വര്‍ണത്തുമ്പികള്‍ ‘ രണ്ടാം പതിപ്പിന്റെ ഔപചാരിക ഉദ്ഘാടനം എസ്എസ്കെ ഡിസ്ട്രിക്ട് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുള്‍ ഹക്കിം നിര്‍വഹിച്ചു.
സ്കൂളില്‍ നിലവിലുള്ള റേഡിയോ സ്റ്റേഷന്, എസി തിയേറ്റര്‍, ഹൈടെക് ഐടി ലാബ്, സയന്‍സ് ലാബ്, വിപുലമായ ലൈബ്രറി തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം സമീപത്തെ എല്‍പി/ യുപി സ്കൂളുകളിലെ കുട്ടികള്‍ക്കു കൂടി അനുഭവഭേദ്യമാകുന്ന തരത്തിലാണ് വര്‍ണത്തുമ്പികള്‍ വിഭാവനം ചെയ്തിട്ടുള്ളത്. സ്കൂള്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ വായനാ കുറിപ്പുകളുടെ കയ്യെഴുത്ത് പതിപ്പിന്റെ പ്രകാശനവും ഡോ അബ്ദുള്‍ ഹക്കിം നിര്‍വഹിച്ചു.
പിടിഎ പ്രസിഡന്റ് സുനീഷ് തയ്യില്‍ അധ്യക്ഷത വഹിച്ചു. എന്‍.പി.രാജീവന് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷ പുത്തന്‍പുരയില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.എം.വിമല എന്നിവര്‍ മുഖ്യാതിഥികളായി. വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ജയപ്രകാശ് ടി കെ, പിടിഎ വൈസ് പ്രസിഡന്റ് സജിത്ത്കുമാര്‍ കല്ലിടുക്കില്‍, സി.കെ.സുരേന്ദ്രന്, കെ ഖാദര്‍ ഹാജി, ടി.കെ നിയാസ് നീമ ടി.കെ, ബബീഷ് സി.കെ, വി.എം.പ്രജീഷ് കുമാര്‍ സുരേഷ് ബാബു, എം.ടി.കെ ഷാജി എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ സുധീഷ് പുത്തന്‍ പുരയില്‍ സ്വാഗതം പറഞ്ഞു.