മുക്കാളി: എൻ സി പി സംസ്ഥാന കമ്മറ്റി മെമ്പറും സാംസ്കരിക സാമൂഹിക പ്രവർത്തകനുമായിരുന്ന മുക്കാളിയിലെ കോട്ടായി ബാലൻ്റെ രണ്ടാം ചരമദിനത്തിൽ
അദ്ദേഹത്തിൻ്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി എൻ സി പി വടകര ബ്ലോക്ക് കമ്മറ്റി അനുസ്മരിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി. സത്യനാഥൻ, വി വി ബാബു ആർ രവി , കൊയിലോത്ത്
രാമചന്ദ്രൻ , പി സുരേഷ്, കെ. ശ്രീധരൻ എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും – സുഹൃത്തുക്കളും പങ്കെടുത്തു.