ആയഞ്ചേരി: എസ്ഡിപിഐ പിന്തുണയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെന്ന വാര്‍ത്ത ഇന്ത്യയില്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണെന്നും ഈ ഒറ്റക്കാരണം മതി ബിജെപിക്ക് 450 സീറ്റ് ലഭിക്കാനെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ എ.പി അബ്ദുളളക്കുട്ടി’പറഞ്ഞു. മുസ്ലിംകള് ഒഴിച്ചുള്ളവര്‍ കാഫിറുകളാളെന്ന് പറയുകയും ഇസ്ലാമിക് സ്റേറ്റിനായി രൂപം കൊള്ളുകയും ചെയ്യുന്ന എസ്ഡിപിഐയുടെ വോട്ട് വേണ്ടന്ന്പറയില്ലെ
ന്ന രാമശ് ചെന്നിത്തലയുടെ നിലപാട് ഖേദകരമാണന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ആയഞ്ചേരിയില്‍ എന്‍ഡിഎ ുറ്റിയാടി നിയോജക മണ്ഡലം തെരഞ്ഞടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണക്ക് ശാസ്ത്രം പോലെയല്ല രാഷ്ട്രീയം. എസ്ഡിപിഐയെ കൂടെ കൂട്ടിയാല്‍ കോണ്‍ഗ്രസിന് വട്ടപൂജ്യമായിരിക്കും ഫലം. കെജ്രിവാളിന്റെ അറസ്റ്റിന് ശേഷം പിണറായി വിജയന് രാത്രി ഉറങ്ങാറില്ലന്നും അദ്ദേഹം പറഞ്ഞു.
എംഎം രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണന്, എം മോഹനന്, രാമദാസ് മണലേരി, പി.പി.മുരളി, വി.വിജയബാബു, ഇ മനിഷ്, സന്തോഷ് കാളിയത്ത്, എംപി രാജന്, ഒപി മഹേഷ്, എം കെ രജീഷ്, കെ കെ രജിഷ്, പികെ അച്ചുതന്, ടി കെ രാജന്, രാജഗോപാല്‍ പുറമേരി, കെ എം രാജന്, പ്രബേഷ് പൊന്നക്കാരി, യു വി ചാത്തു, ടി വി ഭരതന്, പീറ്റക്കണ്ടി ചന്ദ്രന്, ഗീത തെക്കയില്‍, രാധപുറമേരി എന്നിവര്‍ സംസാരിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോയും നടന്നു.