വടകര: മണ്ണിടിച്ചില്‍ ഉണ്ടായ മുക്കാളിയിലെ സമീപത്തെ വീട്ടുകാരുടെ ഭീതിയകറ്റണമെന്ന് എസ്ഡിപിഐ. ഭീഷണി നേരിടുന്ന വീടുകള്‍ ഉള്‍പ്പെടെയുള്ളവ നാഷണല്‍ ഹൈവേ ഏറ്റെടുത്ത് കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും യുദ്ധ കാലാടിസ്ഥാനത്തില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുകയും വേണം. ഇതോടൊപ്പം കുന്നിനു ബലമുള്ള കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കണമെന്നും എസ്ഡിപിഐ ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കുന്ന് ഇടിയുന്നത് തടയാന്‍ ജര്‍മ്മന്‍ ടെക്നോളജിയില്‍ പ്രത്യേകതരം സോയില്‍ വാള് പണിതിരുന്നു. ഇതടക്കമാണ് ഇന്ന് രാവിലെ കനത്ത മഴയില്‍ ഇടിഞ്ഞത്. 20 വര്‍ഷത്തോളം ഗ്യാരണ്ടി പറഞ്ഞു നിര്‍മിച്ച ഈ സംവിധാനം ഒരു മാസം കൊണ്ട് തകര്‍ന്നത് അധികാരികളുടെയും കരാറുകാരുടെയും നിരുത്തരവാദിത്വമാണ് വ്യക്തമാക്കുന്നതെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി.
വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് റഹീസ് മാടാക്കര, സെക്രട്ടറി ഉനൈസ് ഒഞ്ചിയം, റഹീസ് പി കെ നവാസ് ഒഞ്ചിയം, ഫായിസ് നാദാപുരം റോഡ്, അന്‍വര്‍ മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.