വടകര: കടല്‍ഭിത്തി തകര്‍ന്ന സ്ഥലങ്ങളില്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ ഭിത്തി നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന് എസ്ഡിപിഐ വടകര മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കൊയിലാണ്ടിവളപ്പ്, പുറങ്കര, അഴിത്തല, മുകച്ചേരി ഭാഗം, പാണ്ടികശാല വളപ്പ് എന്നിവിടങ്ങളില്‍ ഭിത്തി തകര്‍ന്നതു കാരണം വെള്ളം കയറി നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്,
കൊയിലാണ്ടി വളപ്പില്‍ മുന്നൂറ് മീറ്റര്‍ കടല്‍ ഭിത്തി നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ബാക്കി സ്ഥലങ്ങളിലും ഭിത്തി നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും എസ്ഡിപിഐ മുന്നറിപ്പ് നല്കി. മുനിസിപ്പല്‍ പ്രസിഡന്റ് സമദ് മാക്കൂല്‍, സെക്രട്ടറി കെ.വി.പി.ഷാജഹാന്, വൈസ് പ്രസിഡന്റ് ഹക്കീം പി എസ്, അഷ്കര്‍ എം വി, സാജിദ് കെ വി പി, ഇസ്മായില്‍ ഇ വി, സവാദ് വടകര, അന്‍വര്‍, അഷ്റഫ്, ഷംസീര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.