വടകര: പുത്തൂര്‍ ഗവണ്മെന്റ് എച്ച്എസ്എസിലെ കെട്ടിടം മിനിസ്റ്റേഡിയത്തില്‍ നിര്‍മിക്കുന്നതില്‍ നിന്ന് സ്കൂള്‍ അധികൃതരും പി ടി എ ഭാരവാഹികളും പിന്മാറണമെന്ന് എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കായിക മേഖലയില്‍ വിദ്യാര്‍ഥികളെ ഉയര്ത്തിക്കൊണ്ടുവരേണ്ടവര് തന്നെ ഗ്രൗണ്ടുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും സ്റ്റേഡിയത്തിന് വേണ്ടി സമരത്തിനിറങ്ങിയവര്‍ക്ക് എസ്ഡിപിഐ പിന്തുണ അറിയിക്കുന്നെന്നും സ്റ്റേഡിയം സന്ദര്‍ശിച്ചു ഭാരവാഹികള്‍ പറഞ്ഞു.
മുനിസിപ്പല്‍ പ്രസിഡന്റ് സമദ് മാക്കൂല്‍, സെക്രട്ടറി കെ വി പി ഷാജഹാന്, വൈസ് പ്രസിഡന്റുമാരായ നിസാം പുത്തൂര്‍, ജോയിന്‍ സെക്രട്ടറി അഷ്കര്‍ എം വി, റഫീഖ് പണിക്കോട്ടി, മുസ്തഫ മാക്കൂല്‍, സജീര്‍ അലാന്റവിട, അബ്ദുല്‍ ഗഫൂര്‍ പുത്തൂര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.