വടകര: ജനാധിപത്യ മതേതര മൂല്യങ്ങൾ തച്ച് തകർത്തു മുന്നേറുന്ന ഫാസിസ്റ്റ് ഭരണകൂടത്തെ തൂത്തെറിയാൻ ബിജെപി വിരുദ്ധ കക്ഷികൾ ഒന്നിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി
പി ടി അഹമ്മദ് പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി
എസ്ഡിപിഐ വടകര മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച പരിപാടിയിൽ ശറഫുദ്ധീൻ വടകര, ബഷീർ കെ കെ എന്നിവർ സംസാരിച്ചു.