നാദാപുരം: ജനാധിപത്യ-മതേതര മൂല്യങ്ങള്‍ അവഗണിച്ചും ഫെഡറലിസം തകര്‍ത്തും ഭരണഘടനയെ നോക്കുകുത്തിയാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി പറഞ്ഞു. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ മവ്വാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്രയുടെ പ്രചരണാര്‍ഥം എസ്ഡിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ അടുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാദാപുരം മണ്ഡലം പ്രസിഡന്റ് ജെ.പി.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനും ജില്ലാ കമ്മറ്റി അംഗവുമായ കെ.കെ.നാസര്‍ മുസ്തഫ പാലേരി പതാക കൈമാറി. മണ്ഡലം ട്രഷറര്‍ ടി.എം.ഹസ്സന് അഷ്റഫ് അടുക്കത്ത് നാസര്‍ പേരോട് എന്നിവര്‍ സംസാരിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ നാദാപുരത്ത് സമാപിച്ചു. എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം അഡ്വ. ഇ.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് ഹബീബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെ.കെ. നാസര്‍, തലശ്ശേരി മണ്ഡലം കമ്മിറ്റി അംഗം ഷാനി, മുക്താര്‍ ചേലക്കാട്, റമീസ്, അഷ്റഫ് വളയം എന്നിവര്‍ സംസാരിച്ചു.