വടകര: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കിയതിനെതിരെ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ കമ്മിറ്റി അംഗം ഷംസീര്‍ ചോമ്പാല ഉദ്ഘാടനം ചെയ്തു. അടിസ്ഥാന വികസനം പോലും നടപ്പിലാക്കാത്ത ഭരണ കൂടെത്തിനെതിരെയുള്ള ചോദ്യങ്ങളെ മറികടക്കാന്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പരാജയ ഭീതിപൂണ്ട നരേന്ദ്രമോദി സര്‍ക്കാര്‍ പൗരത്വ ബില്ല് പോലെയുള്ള വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കുകയാണെന്ന് ഷംസീര്‍ പറഞ്ഞു. ജില്ല കമ്മിറ്റി അംഗം ഷറഫുദ്ധീന്‍ വടകര, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് സാദിഖ് പി
കെ നദീര്‍, ബഷീര്‍ കെ കെ എന്നിവര്‍ സംസാരിച്ചു.