വടകര: എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ പങ്കെടുത്തു. എസ്ഡിടിയു സംസ്ഥാന പ്രസിഡന്റും സമര പോരാളിയുമായ ഗ്രോ വാസു ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു.
എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ല സെക്രട്ടറി പി.ടി.അഹമദ് ഇഫ്താര്‍ സന്ദേശം നല്കി
പി വി സുധീര്‍ കുമാര്‍ (കോണ്‍ഗ്രസ്), മനയത്ത് ചന്ദ്രന് (ആര്‍ജെഡി), റഫീഖ് അഴിയൂര്‍ (എന്‍വൈഎല്‍), ശുഐബ് അഴിയൂര്‍ (വെല്‍ഫയര്‍ പാര്‍ട്ടി ), പ്രദീപ് ചോമ്പാല (കേരള കോണ്‍ഗ്രസ് ജെ ), രേവതി പേരുവാണ്ടിയില് (ചോറോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ), ശറഫുദ്ധീന്‍ വടകര, മുഹമ്മദ് റഹീസ്, ബഷീര്‍ കെ കെ, സിദ്ധീഖ് പുത്തൂര്‍, സാലിം പുനത്തില്‍, ഹകീം പി എസ് എന്നിവര്‍ സംസാരിച്ചു.
അസീസ് വെള്ളോളി, സജീര്‍ വള്ളിക്കാട്, റൗഫ് ചോറോട്, സമദ് മാക്കൂല്‍, ഷാജഹാന് കെ വി പി, ഗഫൂര്‍ പുതുപ്പണം, സമീര്‍ കുഞ്ഞിപ്പള്ളി, ജലീല്‍ വള്ളിക്കാട്, ഫിയാസ് പുതുപ്പണം, ഉനൈസ് ഒഞ്ചിയം, റസീന വി കെ, ഇര്‍ഫാന ഒഞ്ചിയം എന്നിവര്‍ നേതൃത്വം നല്കി.