പയ്യോളി: മൂരാട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ ലോറി ഇടിച്ചു മരിച്ചു. ചോറോട് സ്വദേശി തിരിക്കുന്നം കേളോത്ത് സജീന്ദ്രനാണ് (42) മരണപ്പെട്ടത്. ഇന്ന് രാവിലെ മൂരാട്
ഓയിൽ മില്ലിന് സമീപമാണ് അപകടം. തിക്കോടി റെയിൽവേ സ്റ്റേഷൻ ട്രാഫിക് സ്റ്റാഫായ
സജീന്ദ്രൻ സ്കൂട്ടറിൽ പോകുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. വാഹനം സ്കിഡായി ലോറിക്കടിയിൽ പെട്ട് തൽക്ഷണം മരണപ്പെട്ടു. പയ്യോളി പോലീസ് സ്ഥലത്തെത്തി.