വടകര: മുക്കാളിയിൽ ദേശീയപാതാ നിർമ്മാണത്തിന് സോയിൽ നെയിലിംങ്ങ് വഴി നിർമ്മിച്ച സംരക്ഷണഭിത്തി തകർന്നു വീണ സംഭവസ്ഥലം യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി.ആർ.പ്രഫുൽ കൃഷ്ണ സന്ദർശിച്ചു. ശാസ്ത്രീയമായ സംരക്ഷണഭിത്തി നിർമ്മിക്കണമെന്നും മുക്കാളിയിൽ നിർമ്മിച്ച സംരക്ഷണഭിത്തി അശാസ്ത്രീയവും, അപകടം നിറഞ്ഞതുമാണ്. സോയിൽ നെയിലിംങ്ങ് രീതി ഈ പ്രദേശത്തിന് അനുയോജ്യമല്ല. നിർമ്മാണ കമ്പനി ദേശീയപാതാ നിർമാണത്തിൽ ഗുരുതര വീഴ്ചയാണ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/ctech-institute.jpeg?resize=406%2C600&ssl=1)
വരുത്തിയിരിക്കുന്നത്.കരാർ കമ്പനിയുടെ അശാസ്ത്രീയ നിർമ്മാണ രീതികളാണ് വലിയ അപകടത്തിലേക്ക് വഴിവെച്ചിട്ടുള്ളത്. അഞ്ചോളം കുടുംബങ്ങൾ ഇപ്പോഴും അപകട ഭീഷണിയിലാണ്. അവരുടെ സ്ഥലങ്ങൾ കൂടി എക്വിസിഷൻ നടത്തി നഷ്ടപരിഹാരം നൽകണമെന്നും നിലവിൽ അവിടുത്തെ കുടുംബങ്ങൾക്ക് വൈദ്യുതിയും വീട്ടിലേക്കുള്ള വഴിയും നഷ്ടപെട്ടിരിക്കുകയാണെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു. വിഷയം കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്ക്കരി, ജോർജ് കുര്യൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തിര ഇടപെടൽ ഉണ്ടാകുമെന്നും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
എത്രയും പെട്ടന്ന് വിദഗ്ധ സംഘത്തെ അയക്കുമെന്നും ഉറപ്പ് ലഭിച്ചു. ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് ടി.പി വിനീഷ്, പാർട്ടി ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് അതുൽ ആനന്ദ്, മണ്ഡലം ജന:സെക്രട്ടറി അനിൽ കുമാർ വി.പി, അഭിജിത്ത്.കെ.പി, യുവമോർച്ച സംസ്ഥാന സമിതി അംഗം രഗിലേഷ് അഴിയൂർ, കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് പി.കെ.പ്രകാശൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് ശ്രീകല .വി .എൻ,അഴിയൂർ പഞ്ചായത്ത് അംഗം പ്രീത പി.കെ, പാർട്ടി അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുബീഷ് പിവി എന്നിവർ ഒപ്പമുണ്ടായിരുന്നു.