വടകര: ഒഞ്ചിയം ഗവൺമെൻറ് യു പി സ്കൂളിൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന സയൻസ് ഫെസ്റ്റ് കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് സഹായകമായി. സയൻസ് ഫെസ്റ്റ് സന്ദർശിക്കാൻ എത്തിയ അമ്മമാർ കുട്ടികളോടൊപ്പം പരീക്ഷണങ്ങൾ നടത്തിയത് വേറിട്ട അനുഭവമായി. സയൻസ് ഫെസ്റ്റ് പ്രധാന അധ്യാപകൻ പ്രമോദ് എം. എൻ ഉദ്ഘാടനം ചെയ്തു. 5,6,7 ക്ലാസുകളിലെ സയൻസ് പാഠഭാഗങ്ങളിലെ വിവിധ പരീക്ഷണങ്ങളാണ് കുട്ടികൾ
ഫെസ്റ്റിൽ അവതരിപ്പിച്ചത്. കുട്ടികൾ ശാസ്ത്ര പരീക്ഷണങ്ങൾ പ്രദർശിപ്പിച്ചതോടൊപ്പം ഓരോ പരീക്ഷണത്തിന് പിറകിലെയും ശാസ്ത്ര തത്വങ്ങൾ വളരെ കൃത്യമായി വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. നാട്ടുകാരും സമീപത്തുള്ള സ്കൂളിലെ കുട്ടികളും സയൻസ് ഫെസ്റ്റ് കാണാൻ എത്തിയത് കുട്ടികളെ ആവേശഭരിതരാക്കി. ക്ലബ്ബ് കോഡിനേറ്റർ റീന എന് അധ്യക്ഷത വഹിച്ചു. ബിജു മൂഴിക്കൽ, സുജിത്ത് കുമാർ, അനൂപ് കെ പി, ശ്രീജ, തെസ് ലി. സി കെ, ഷംന എ കെ എന്നിവർ സംസാരിച്ചു