വടകര: ശരീരത്തിന്റെ നടുവില്‍ നിന്നു തുടങ്ങി ഇരു കാലുകളിലേയ്ക്കും നീണ്ടു പോകുന്ന നാഡിയാണ് സയാറ്റിക്ക നെര്‍വ്. അരക്കെട്ടിലൂടെയും കാലിന്റെ പിറകിലൂടെയും താഴേയ്ക്ക് പോകുന്ന നാഡികളിലേല്ക്കുന്ന സമ്മര്‍ദമാണ് കാലുകളിലേക്ക് ഇറങ്ങുന്ന വേദനയുണ്ടാക്കുന്നത്.
ഡിസ്ക് സംബന്ധമായ പ്രശ്നങ്ങള്‍ ഇതിനു പ്രധാന കാരണങ്ങളാവാം. നടുവിന് ഉണ്ടാകുന്ന നീര്‍ക്കെട്ടുകള്‍ മൂലവും ഈ വേദന അനുഭവപ്പെടുന്നതാണ്.
പ്രധാന ലക്ഷണങ്ങള്‍: കാലിലേക്ക് ഇറങ്ങുന്ന വേദന, കാലിന്റെ തരിപ്പ്, കാലിന്റെ ബലകുറവ്, നടക്കാനുള്ള പ്രയാസം, സ്റ്റെപ്പ് കയറുമ്പോള്‍ ഉണ്ടാകുന്ന വേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്ക് യുനാനിയിലെ ഹെര്‍ബല്‍ റെജിമെന്റ് തെറാപ്പിയിലൂടെയും മരുന്നുകളിലൂടെയും വളരെ വേഗത്തില്‍ ആശ്വാസം ലഭിക്കുന്നു. ജൂണ്‍ 4,5 തിയതികളിലാണ് ക്യാമ്പ് നടക്കുന്നത്. സി എം ഹോസ്പിറ്റലിനു സമീപമുള്ള ഗ്ലോബല്‍ യൂനാനി ഹോസ്പിറ്റലിലാണ് ക്യാമ്പ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 100 പേര്‍ക്ക് സൗജന്യ പരിശോധന ലഭിക്കുന്നതാണ്. ബുക്കിങ്ങിനായി 0496 2514544, 9495205544