വടകര: വിദ്യാർഥികൾ പഠനം സമൂഹത്തിൽ നിന്നാരംഭിക്കണമെന്നും, സ്കൂളുകൾക്കുള്ളിൽ തളച്ചിടപ്പെപ്പെടേണ്ടതല്ല വിദ്യാഭ്യാസമെന്നും പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ അഭിപ്രായപ്പെട്ടു.വടകര ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം
ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം. പി ടി എ പ്രസിഡണ്ട് ഹരീന്ദ്രൻ കരിമ്പനപാലം അധ്യക്ഷത വഹിച്ചു. റവ. ഫാദർ മനോജ് മാത്യു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജു സി, പി. സജീവൻ, ഹെഡ്മിസ്ട്രസ് നീനു തുഷാര എന്നിവർ സംസാരിച്ചു.