വടകര: മടപ്പള്ളി ജിവിഎച്ച്എസ് സ്കൂളില്‍ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ അംബികാസുതന്‍ മാങ്ങാടിന്റെ സാന്നിധ്യം വിദ്യാര്‍ഥികള്‍ക്ക് അവിസ്മരണീയ അനുഭവമായി. വായന വാരാഘോഷത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനത്തിനായിരുന്നു അംബികാസുതന്‍ മാങ്ങാട് മടപ്പള്ളി സ്കൂളിലെത്തിയത്. അദ്ദേഹത്തിന്റെ കൃതികളെ കുറിച്ച് അറിയാനും അദ്ദേഹവുമായി നേരിട്ട് സംവദിക്കാനും കുട്ടികള്‍ക്ക് കഴിഞ്ഞു. കഥയ്ക്ക് പിന്നിലെ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് കൗതുകവും പ്രചോദനവുമായി.
ഹെഡ്മാസ്റ്റര് ഗഫൂര്‍ കരുവണ്ണൂര്‍, പിടിഎ പ്രസിഡന്റ് സുനീഷ് തയ്യില്‍, അധ്യാപകരായ സി.കെ.സുരേന്ദ്രന്, ടി.എം.സുനില്‍, ആന്‍സി എന്നിവര്‍ സംസാരിച്ചു.