വേളം: ശനിയാഴ്ചത്തെ ശക്തമായ കാറ്റിലും മഴയിലും മരം വീണു സ്കൂള്‍ കെട്ടിടത്തിന് നാശം. ചെറുകുന്ന് ഒതയോത്ത് ചിക്കിണി മെമ്മോറിയല്‍ ഗവ:യു .പി സ്കൂളിന് മുകളിലാണ് മരം വീണത്. കെട്ടിടത്തിന് നിസാരമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ കെ.സി.സിത്താരയുടെ നേതൃത്വത്തില്‍ ട്രോമാ കെയര്‍ വേളം ചാപ്റ്റര്‍ പ്രവര്‍ത്തകരുടെയും കെഎസ്ഇബി ജീവനക്കാരുടെയും നേതൃത്വത്തില്‍ മരം മുറിച്ചു മാറ്റി. ട്രോമ കെയര്‍ സെക്രട്ടറി കെ.പി.ഷാജു, പ്രസിഡന്റ് എം.അനീഷ്, വളണ്ടിയര്‍മാരായ ജയദേവന്
കൊടുമ, ബിജു മാടമൂല, പി.ദിനേശന്, കെ.കെ.സിജീഷ്, എം. ബൈജു, പി.പി.രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.