വടകര: നഗരസഭയുടെ പുതിയ വൈസ് ചെയര്‍മാനായി സിപിഎമ്മിലെ പി.കെ.സതീശന് ചുമതലയേറ്റു. ഇന്ന് രാവിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തിലാണ് സതീശന് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെ പ്രദീഷിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
എല്‍ഡിഎഫ് ധാരണ പ്രകാരം സിപിഐയിലെ പി.സജീവ് കുമാര്‍ രാജിവച്ചതിനെ
തുടര്‍ന്നാണ് പി.കെ.സതീശന് വീണ്ടും വൈസ് ചെയര്‍മാനാവുന്നത്. മൂന്നു വര്‍ഷം മുമ്പ് നഗരസഭയുടെ പുതിയ ഭരണസമിതി നിലവില്‍ വന്ന ഘട്ടത്തില്‍ ഒരു വര്‍ഷം പി.കെ.സതീശന് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് എല്‍ജെഡിയിലെ കെ.കെ.വനജ ഒരു വര്‍ഷവും പിന്നീട് സിപിഐയിലെ പി.സജീവ് കുമാര്‍ ഒരു വര്‍ഷവും വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു. അടുത്ത രണ്ടുവര്‍ഷം പി.കെ.സതീശന് വൈസ് ചെയര്‍മാനായി തുടരും.