നാദാപുരം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖലാ സമിതിയുടെ നേതൃത്വത്തില്‍ യുവസംഗമം സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി വി കെ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ശ്രീനിവാസന് ചെറുകുളത്തൂര്‍, കെ ടി ജോര്‍ജ് എന്നിവര്‍ ക്ലാസെടുത്തു. കെ ശശിധരന് അധ്യക്ഷത വഹിച്ചു. കെ രാജന്, അനൂപ് സി ടി, സി കെ ശശി എന്നിവര്‍
സംസാരിച്ചു. റിനീഷ് വിലാതപുരം സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: അനുപ്രിയ കെ വി (പ്രസിഡന്റ്), വിഷ്ണുരമേഷ് (വൈസ് പ്രസിഡന്റ്), ഗൗതം ചന്ദ്ര പി (സെക്രട്ടറി), സാനിയ കെ (ജോയിന്റ് സെക്രട്ടറി).