വടകര: വര്‍ത്തമാന കാലത്ത് ഭൂതങ്ങളും പ്രേതങ്ങളും പല വേഷത്തിലും ഭാവത്തിലും നമ്മുടെ കുട്ടികളുടെ മുന്നിലെത്തുമെന്നും അവയെ തിരിച്ചറിയാനും പിടിച്ചു കെട്ടാനും രക്ഷിതാക്കളും കുട്ടികളും ജാഗരൂകരാകണമെന്നും എഴുത്തുകാരനും പ്രഭാഷകനുമായ ശശികുമാര്‍ പുറമേരി പറഞ്ഞു. കുട്ടികള്‍ക്ക് അവധിയെന്നതൊന്നില്ലെന്നും ഓരോ നിമിഷവും അവര്‍ വിവിധങ്ങളായ പഠനങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടകര ബിഇഎം ഹയര്‍ സെക്കന്ററി സ്കൂള്‍ പഠനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ഹരീന്ദ്രന്‍ കരിമ്പനപ്പാലം അധ്യക്ഷത വഹിച്ചു. പി.സജീവ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. റവ.സ്റ്റീഫന്‍ ജോര്‍ജ്, ഹെഡ്മിസ്ട്രസ് നീനു തുഷാര എന്നിവര്‍ സംസാരിച്ചു.