വടകര: കുടുംബശ്രീ 26-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ‘അരങ്ങ്’ അയക്കൂട്ട -ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സർഗോത്സവത്തിന് വടകര ഗവൺമെന്റ് ഹയർ സെക്കൻഡറി സംസ്കൃത സ്കൂളിൽ തുടക്കമായി. മെയ് 27,28 തീയ്യതികളിലായി നടക്കുന്ന കലോത്സവം വടകര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ധന്യാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ആർ.സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങില്‍
വടകര ഈസ്റ്റ് ചെയര്‍പേഴ്സണ്‍ റീന വി.കെ സ്വാഗതം പറഞ്ഞു. അഴിയൂർ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, എടച്ചേരി സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു.വി, മരുതോങ്കര സി.ഡി. എസ് ചെയർപേഴ്സൺ സതി കെ .എം, തിരുവള്ളൂർ സി.ഡി.എസ് ചെയർപേഴ്സൺ പ്രസീന കെ, വടകര മുനിസിപ്പാലിറ്റി കുടുംബശ്രീ മെമ്പർ സെക്രട്ടറി സുസ്മിത എം.കെ, ജില്ലാ പ്രോഗ്രാം മാനേജർമാരായ ശ്രീഷ്മ ശ്രീധർ, ശ്രീഹരി.കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. കുടുംബശ്രീയിലെ മുതിർന്ന അയൽക്കൂട്ട അംഗമായ
ചിരുതേയി ചടങ്ങിൽ ദീപം തെളിയിച്ചു കൊണ്ട് കലോത്സവത്തിന് നാന്ദി കുറിച്ചു.
ഒപ്പന , തിരുവാതിരക്കളി, നാടോടി നൃത്തം , സംഘനൃത്തം, നാടകം, സംഘഗാനം,മാപ്പിളപാട്ട്, കവിതാപാരായണം, നാടന്‍പാട്ട് ,മാപ്പിളപ്പാട്ട് കഥാരചന, കവിതാരചന, ചിത്ര രചന, ഉപകരണസംഗീതം ശിങ്കാരിമേളം തുടങ്ങിയ 34 ഇനങ്ങളിലായി വടകര താലൂക്കിലെ 22 ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് സിഡിഎസുകളും വടകര നഗരസഭയിലെ 2 സിഡിഎസുകളുമാണ് കലോത്സവത്തില്‍ മത്സരിക്കുന്നത്. കലോത്സവത്തിന്റെ ഒന്നാംദിനമായ മെയ് 27 ന് 12 ഇനങ്ങളിലായി അയൽക്കൂട്ടം, ഓക്സിലറി എന്നീ രണ്ട് വിഭാഗങ്ങളുടെ മത്സരങ്ങളാണ് മാറ്റുരച്ചത്. ചടങ്ങില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ സ്നേഹ ഇ കെ നന്ദി പറഞ്ഞു. ഇന്ന് സായാഹ്നത്തോടെ കലാവിരുന്നിന് തിരശ്ശീല വീഴും. ജില്ലാകലോത്സവം മെയ് 30, 31 ജൂൺ 1 തീയ്യതികളിലായി നടക്കാവ് ഗേൾസ് എച്ച് എസ് എസ് ലും തുടർന്ന് സംസ്ഥാന കലോത്സവം ജൂൺ 7 ,8 ,9 തീയ്യതികളിലായി കാസർഗോഡും നടത്തും