വടകര: ഐ എൻ ടി യു സി പുതുപ്പണം മണ്ഡലം കൺവൻഷൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ്സ് നടത്തുന്ന ജനകീയ പ്രക്ഷോഭയാത്രയായ സമരാഗ്നിയുമായി കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എം പിയും പ്രതിപക്ഷ നേതാവ് വി ഡി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clearvisison-k.jpeg?resize=567%2C519&ssl=1)
സതീശനും 2024 ഫെബ്രുവരി 11 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് വടകര കോട്ടപ്പറമ്പിലെത്തും. സമരാഗ്നി യാത്ര വിജയിപ്പിക്കണമെന്നും അതിനുള്ള എല്ലാ സഹായസഹകരണങ്ങളും തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് രഞ്ജിത്ത് പറഞ്ഞു. ഫസലു പുതുപ്പണം അധ്യക്ഷത വഹിച്ചു മടപ്പള്ളി മോഹനൻ, മനോജ് പിലാത്തേട്ടത്തിൽ, കൃഷ്ണ രാജു, രജില ടി പി നാണു, ദിവാകരൻ പി, അനന്തു പുതുപ്പണം എന്നിവർ സംസാരിച്ചു.