വടകര: വടകര നഗരസഭ പ്രദേശത്ത് വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന ഉപ്പ് കലർന്ന കുടിവെള്ളത്തിന് ഉടൻ പരിഹാരം ആവശ്യപ്പെട്ട് കൊണ്ട് വടകര നഗരസഭയിലെ യു ഡി എഫ് കൗൺസിലർമാർ വടകര വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വേനൽക്കാലത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുനിസിപ്പൽ ഏരിയയിൽ
കുടിവെള്ളത്തിൽ ഉപ്പ് കലരുന്നത് പതിവായിരിക്കുകയാണെന്നും പൂർണമായും പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന ജനങ്ങൾ കടുത്ത വേനലിൽ കുടിവെള്ളം കിട്ടാതെ പ്രയാസപ്പെടുകയാണെന്നും കൗൺസിലർമാർ പറഞ്ഞു. പ്രതിഷേധ ധർണ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.പി. അബ്ദുള്ള ഹാജി, എം.പി. അബ്ദുൽ കരീം, വി.കെ
പ്രേമൻ എന്നിവർ പ്രസംഗിച്ചു. വി.കെ. അസീസ് അധ്യക്ഷത വഹിച്ചു. പ്രദീശൻ സി.വി സ്വാഗതവും പി.വി. ഹാഷിം നന്ദിയും പറഞ്ഞു. എ.പ്രേമകുമാരി, അഫ്സൽ പി.കെ.സി, രജനി.പി, അജിത ചീരാംവീട്ടിൽ , സത്യഭാമ , നിസാബി, റജീന.ടി, ഫാസിദ കെ.കെ, ഫൗസിയ, പി റൈഹാനത്ത് , ശ്രീജിന, ഷാഹിമ കെ.പി എന്നിവർ നേതൃത്വം നൽകി.