വളയം: ചെക്യാട് സൗത്ത് എം എൽ പി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ ഖാലിദ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിനാവശ്യമായ ശബ്ദോപകരണങ്ങൾ വലിയവീട്ടിൽ അബൂബക്കർ ഹാജി സ്കൂൾ അധികൃതർക്ക് കൈമാറി. പി ടി എ പ്രസിഡൻ്റ് ഫായിസ് ചെക്യാട് അധ്യക്ഷനായി. വാർഡ് മെമ്പർ മഫീദ സലിം,
മാനേജർ അബ്ദുൾ റസാഖ് കണിയോത്ത് ഹെഡ്മിസ്ട്രസ് ജിഷ എൻ കെ, ആലി ഹസൻ ഹാജി, റാഷിദ് കെ.എച്ച്, റഫീഖ് കെ കെ, നൗഫൽ കെ, നുസ്രത്ത് പി. പി, റഹീന വി പി, അജയഘോഷ് കെ പി എന്നിവർ സംസാരിച്ചു.