വടകര: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കീഴ് ഘടകം വടകര മണ്ഡലം
സുന്നി യുവജന സംഘം റിലീഫ് സെല്ലിന്റെ കീഴില്‍ വടകര ഗവൺമെൻ്റ് ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നേഴ്സ്, ഡോക്ടേസ് , കര്‍മ്മ സേവകര്‍ക്കും
ബലി പെരുന്നാള്‍ ഭക്ഷണം വിതരണം നടത്തി. കണ്‍വീനര്‍ ടി.കെ അബ്ദുല്ലത്തീഫ് മുസ്ലിയാര്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/gvp-mall-5.jpeg?resize=849%2C600&ssl=1)
സ്വാഗതം പറഞ്ഞു.റിലീഫ് ചെയര്മാന് സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങള്‍ ഓര്‍ക്കാട്ടേരി
അധ്യക്ഷനായി. വി.പി ജഅ്ഫര്‍ ഹാജി ഒഞ്ചിയം സ്പോണ്സര് ചെയ്ത ഭക്ഷണം ജില്ലാ മദ്റസ മേനേജിങ്ങ് കമ്മിറ്റി അംഗം വി,വി അശ്റഫ് സാഹിബ് ഒഞ്ചിയം ഡെപ്പ്യൂട്ടി നേഴ്സ് വനജ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/mj-higher-secondary.jpg?resize=377%2C567&ssl=1)
മേഡത്തിന് നല്കി വിതരണ ഉദ്ഘാടനം നടത്തി.മാനേജിംഗ് കമ്മിറ്റി മേഖല ഉപാധ്യക്ഷന്‍
എം.കെ യൂസുഫ് ഹാജി ആശംസ നേര്‍ന്നു. വിഖായ അംഗങ്ങളായ എസ് കെ സിറാജ്, മുസ്ഥഫ,മുറാസ്,ഇന്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.