വില്ല്യാപ്പള്ളി: നബാഡ്, വടകര കോക്കനട്ട് കമ്പനിയുമായി ചേർന്നു കൊണ്ട് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ‘ഗ്രാമീണ വിപണ മേള’ നടത്തുന്നു. ചെറുകിട കുടുംബശ്രീ, എം.എസ്.എം. ഇ. സംരംഭകർക്ക് അവരുടെ ഉൽപ്പന്നം മാർക്കറ്റ് ചെയ്യുന്നതിന് ആവശ്യമായ എല്ലാ വിധ സഹായം ചെയ്തു കൊടുക്കുകയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പയലറ്റ് പ്രോഗ്രാമായി വില്യാപ്പള്ളി പഞ്ചായത്തിൽ മെയ് 12 മുതൽ 19 വരെയാണ് മേള നടത്തുന്നത്. ഗ്രാമ പഞ്ചായത്ത്, വില്യാപ്പള്ളി പഞ്ചായത്ത് കോ-ഓപ് ബാങ്ക്, കേരള
ഗ്രാമീണ ബേങ്ക്, കുടുംബശ്രീ എന്നിവയാണ് ഇതിനാവശ്യമായ പിന്തുണ നൽകുന്നത്.
മേളയുടെ നടത്തിപ്പിനായി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ബിജുള ചെയർമാനും, കോക്കനട്ട് കമ്പനി വൈ ചെയർമാൻ സദാനന്ദൻ കൊക്കഞ്ഞാത്ത് ജനറൽ കൺവീനറും വിവിധ സബ്
കമ്മററികളുടെ ഭാരവാഹികളായി സുബിഷ കെ -മുരളി, രജിത പി (സ്റ്റാ. കമ്മറ്റി ചെയർ പേർസൺ.) പുഷ്പൻ ടി, പി കെ മുരളി ( പഞ്ചായത്ത് വൈ.പ്രസിഡണ്ട് ) എന്നിവരെ തെരത്തെടുത്തു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, കൂടുംബശ്രി അംഗങ്ങൾ വിവിധ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കമ്പനി ചെയർമാൻ ഇ. ശശീന്ദ്രൻ, സെക്രട്ടറി ഇ കെ.കരുണാകരൻ, ടി. ബാലൻ, സവിത (കുടുംബശ്രീ ചെയർപേർസൺ) പി.രാജൻ കെ.രാജൻ വിവിധ രാഷ്ട്രീയ കലാ സാംസ്കാരിക പ്രവർത്തകർ, പാർട്ടി പ്രതിനിധികൾ, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.