വടകര: വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുമായി സഹകരിച്ച് നബാര്‍ഡ് സംസ്ഥാനത്താകെ ഗ്രാമീണ വിപണനമേള സംഘടിപ്പിക്കുന്നു. ഇതിന്റെ തുടക്കമെന്ന നിലയില്‍ വില്യാപ്പള്ളിയില്‍ 12 മുതല്‍ 19 വരെ മേള നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്, വില്യാപ്പള്ളി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കേരള ഗ്രാമീണബാങ്ക്, കുടുംബശ്രീ എന്നിവയുമായി ചേര്‍ന്ന മേള വില്യാപ്പള്ളി ഷോപ്പിങ് കോംപ്ലക്സിനുസമീപം നബാര്‍ഡ് ജില്ലാമാനേജര്‍ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എല്ലാവിധ നിത്യോപയോഗ വസ്തുക്കളും മേളയില്‍ ലഭ്യമാകും. എല്ലാദിവസവും ഉച്ചയ്ക്ക് രണ്ടുമുതല്‍ മുതല്‍ എട്ടുവരെയാണ് മേള. അടുത്ത മേള ഓര്‍ക്കാട്ടേരിയില്‍ നടക്കും. ചെറുകിട സംരംഭകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്ക്ക് മാര്‍ക്കറ്റ് ശക്തമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യമെന്ന് സംഘാകര്‍ പറഞ്ഞു. 20 സ്റ്റാളുകള്‍ മേളയിലുണ്ടാകും. പത്തെണ്ണം പഞ്ചായത്ത്തല സംരംഭകര്‍ക്കും ബാക്കി ജില്ലാ-സംസ്ഥാനതല സംരംഭകര്‍ക്കുമായിരിക്കും.
പത്രസമ്മേളനത്തില്‍ കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് ഇ.ശശീന്ദ്രന്, സ്വാഗതസംഘം വൈസ് ചെയര്മാന് പുഷ്പഹെന്സനന്, കമ്പനി വൈസ് ചെയര്മാന് സദാനന്ദന് കൊക്കാഞ്ഞാത്ത്, ടി.ബാലന്, സെക്രട്ടറി ഇ.കെ.കരുണാകരന് എന്നിവര്‍ പങ്കെടുത്തു.