വടകര: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റ കേസില്‍ 54 ലക്ഷം രൂപ നല്കാന് വിധി. നടക്കുതാഴ മൂകാംബികയില്‍ ബാലകൃഷ്ണന്റെ മകന് അര്ജുനന് (25)പരിക്കേറ്റ കേസിലാണ് വടകര എംഎസിടി കോടതി ജഡ്ജ് പി.പ്രദീപ് ഉത്തരവിട്ടത്. എട്ട് ശതമാനം പലിശയും കോടതി ചിലവും സഹിതം ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ട പരിഹാരം നല്‍കേണ്ടത്. 2019 ജൂലൈ 23 നാണ് കേസിനാസ്പദമായ അപകടം നടന്നത്. കുട്ടോത്ത് കാവില്‍ റോഡില്‍ വെച്ച് എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിയായ അര്ജുന് സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ബൈക്കിടിച്ചായിരുന്നു അപകടം. ഹരജിക്കാരന് വേണ്ടി അഡ്വ.എ.കെ.രാജീവ് ഹാജരായി.