കക്കട്ടില്‍: അമ്പലക്കുളങ്ങര ശ്രീ പാര്‍വതി പരമേശ്വര ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് രുക്മിണി സ്വയംവര ഘോഷയാത്ര നടത്തി. വട്ടോളി വിശ്വമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നു വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര ഭക്തിസാന്ദ്രമായി.
വട്ടോളി ടൗണ്‍ വഴി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ഘോഷയാത്രക്കു വി.എം.അജിത, സുനിത എം.സി, ജിജിന, ശശികല, വി.എം.ശ്രീജ, പുഷ്പലത, ജാനകി,
ബീന കുറ്റിയില്‍, കമല, ശോഭ, രജി, വി.എം.സുനിത, ശാന്ത, ബിബിന, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കുനിയില്‍ അനന്തന്, കുമാരന് തേന്മാവുള്ളതില്, കൃഷ്ണന്, എം.ടി.രവീന്ദ്രന്, ടി.സുരേന്ദ്രന്, വിനോദന്‍ എന്നിവര്‍ നേതൃത്വം നല്കി.