ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡായ മംഗലാട് റോസ്ഗാര്‍ ഡേ ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരം ആവേശമായി. തൊഴിലുറപ്പ് പദ്ധതിയെ ജനകീയവത്കരിക്കാനും മോട്ടിവേഷന്‍ പകരുന്നതിനും വേണ്ടിയാണ് കാണി മത്സരം നടത്തിയത്. തൊഴിലുറപ്പ് തൊഴിലാളികള്‍, കുട്ടികള്‍, വയോജനങ്ങള്‍, പൊതു പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആവേശത്തോടെ പങ്കെടുത്ത മത്സരം സിവില്‍ പോലീസ് ഓഫീസര്‍ കെ.പി.രതീഷ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ എ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. അക്കരോല്‍ അബ്ദുള്ള, കുളങ്ങരത്ത് നാരായണക്കുറുപ്പ്, ഇ.പി. കുഞ്ഞബ്ദുള്ള, പവിത്രന് കുന്നില്‍, ബാലകൃഷ്ണന്, ആശാവര്‍ക്കര്‍ ടി.കെ റീന, സിഡിഎസ് മെമ്പര്‍ മാലതി ഒന്തമ്മല്‍, ദീപ തിയ്യര് കുന്നത്ത്, സതി തയ്യില്‍, ഷിംന കുന്നില്‍, ഷാക്കിറ തയ്യില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിജയികള്‍ക്ക് സമ്മാനം നല്കി.