ആയഞ്ചേരി: മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ മെമ്പർ എ. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ പാതയോര ശുചീകരണം നടത്തി. പ്ലാസ്റ്റിക്കുകളും കുപ്പികളും വലിച്ചെറിയുന്ന ശീലം ഒരു പരിധി വരെ മാറിയിട്ടുണ്ടെങ്കിലും ഒന്നുകൂടി ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. വലിച്ചെറിയുന്ന
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
പ്ലാസ്റ്റിക്കുകളിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ കൊതുക് പെരുകി മാനവരാശിക്ക് ഭീഷണിയായി മാറുന്നത് പതിവാണ്. പ്ലാസ്റ്റിക്കിൻ്റെ ദൂഷ്യവശങ്ങളും വലിച്ചെറിയൽ കൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ വരും തലമുറയ്ക് അവ കൈകാര്യം ചെയ്യുന്നതിന് അവബോധമുണ്ടാകുമെന്ന് മെമ്പർ പറഞ്ഞു. ചടങ്ങിൽ പനയുള്ളതിൽ അമ്മത് ഹാജി,നാരായണക്കുറുപ്പ് കുളങ്ങരത്ത്, പൊട്ടൻ്റ വിട
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/gvp-mall-5.jpeg?resize=849%2C600&ssl=1)
ബാലൻ, പോക്കർ തൈക്കണ്ടിപ്പൊയിൽ, ഭാസ്കരൻ തത്തങ്കോട്ട്, ആശാവർക്കർ റീന ടി.കെ, ജെ.എച്ച്.ഐ നൂറ ഫാത്തിമ,ജെ.പി എച്ച് എൻ. സെലിൻ ,ഹരിതകർമ്മസേനയിലെ മാലതി ഒന്തമ്മൽ, നിഷ നുപ്പറ്റ വാതുക്കൽ,ആരോഗ്യ വളണ്ടിയർമാരായ ഷിംന കുന്നിൽ, സതി തയ്യിൽ,ഷൈനി വെള്ളോടത്തിൽ,രഷില എള്ളോടി, പ്രജിത പാലോള്ളതിൽ തുടങ്ങിയവരോടൊപ്പം തൊഴിലുപ്പ് തൊഴിലാളികളും പങ്കെടുത്തു.