കൊയിലാണ്ടി: താലൂക്കിലെ വിവിധ ഭാഗങ്ങളിലെ റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്ത വിധം പൊട്ടിപ്പൊളിഞ്ഞതിനാല്‍ സര്‍വീസ് നടത്താന്‍ പറ്റാത്ത സാഹചര്യമാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസ്താവിച്ചു. കൊയിലാണ്ടി-വടകര, കൊയിലാണ്ടി-കോഴിക്കോട്, കൊയിലാണ്ടി-മേപ്പയ്യൂര്‍, മുത്താമ്പി റോഡുകളാണ് തകര്‍ന്നത്. റോഡിലെ കുഴികളില്‍ വീണ് ബസുകള്‍ തകരാറിലാവുന്നതോടെ പല ദിവസങ്ങളിലും ട്രിപ്പ് മുടക്കേണ്ട അവസ്ഥയാണ്. കൂടാതെ ജീവനകാര്‍ക്ക് തൊഴില്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യവും. ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ച് സമരപരിപാടികള്‍
സംഘടിപ്പിക്കുമെന്ന് കൊയിലാണ്ടി താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് നേതാക്കളായ പി..പി.അബ്ദുള്ള, ടി.കെ.ദാസന്, എ.വി.സത്യന് തുടങ്ങിയവര്‍ പറഞ്ഞു.