വിഷ്ണുമംഗലം: 35 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്ന ഓത്തിയിൽ മുക്ക് വിഷ്ണുമംഗലം റോഡിന്റെ പ്രവൃത്തി ആരംഭിച്ചു. വളയം വാണിമേൽ റോഡിനെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. ജലജീവൻ മിഷൻ പ്രൊജക്ടിന്റെയും തെരുവൻപറമ്പ് 110 കെ വി ലൈൻ എക്സ്റ്റെൻഷൻ കേബിൾ നീട്ടുന്നതിന്റെയും ഭാഗമായി പൊട്ടിപ്പൊളിഞ്ഞ്
ഗതാഗത യോഗ്യമല്ലാതായ റോഡിന്റെ ശോച്യാവസ്ഥ ഏറെ വിവാദത്തിനും വഴി വെച്ചിരുന്നു. രണ്ടു റീച്ചുകളിലായി 900 മീറ്ററാൺ റീ ടാറിംഗ് നടത്തി നന്നാക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു. മെമ്പർ വി വെയ്റ്റ് മസ്ബൂബ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ടി വി കെ ഇബ്രാഹിം, സി വി ഇബ്രാഹിം, പറോളി അബൂബക്കർ, കെ കെ അൻവർ, പി തങ്കമണി, ഫിറോസ് മമ്മള്ളി എന്നിവർ സംബന്ധിച്ചു.