വടകര: വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ട കേസിൽ 36,61,000 രൂപയു० ഹരജി ഫയൽ ചെയ്ത തിയ്യതി മുതൽ 9 ശതമാന० പലിശയു० കോടതി ചെലവു० ചേർത്ത് അരക്കോടിയോള० രൂപ നഷ്ട പരിഹാര० നൽകാൻ വടകര മേട്ടോർ ആക്സിഡണ്ട് ക്ലയി०സ് ട്രിബ്യൂണൽ ജഡ്ജ്കെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/thripthi-padakkam.jpg?resize=420%2C600&ssl=1)
.രാമകൃഷ്ണൻ ഉത്തരവിട്ടു. 2-7-2021 വൈകീട്ട് 7:50 മണിക്ക് നിർമ്മലഗിരി സ്വദേശിയായ സാജിദ്(37) നാദാപുരത്തു നിന്നു ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകവെ കായപ്പനച്ചി മരമില്ലിന് സമീപ० വെച്ച് കാറിടിക്കുകയായിരുന്നു. ഉടനെ ചൊക്ലി മെഡിക്കൽ സെൻ്ററിലെത്തിച്ചെങ്കിലു० മരണപ്പെടുകയായിരുന്നു. ന്യൂ ഇന്ത്യാഅഷ്വറൻസ് കമ്പനിയാണ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/vadakara-grand-carnival.jpeg?resize=400%2C500&ssl=1)
നഷ്ടപരിഹാര० നൽകേണ്ടത്. മരിച്ച സാജിദിൻ്റെ ഭാര്യ, രണ്ട് കുട്ടികൾ, ഉമ്മ എന്നിവർക്കാണ് നഷ്ട പരിഹാര० നൽകേണ്ടത്. സാജിദിൻ്റെ അവകാശികൾക്കു വേണ്ടി അഭിഭാഷകരായ പി.പി.സുനിൽകുമാർ,ഹരിത സത്യൻ എന്നിവർ കോടതിയിൽ ഹാജരായി.