വടകര: വിഖ്യാത ബഹുവാദ്യ കലാകാരന് ഋഷിരാജ് കുല്‍ക്കര്‍ണിയുടെ കച്ചേരി മാര്‍ച്ച് 12 ന് വൈകീട്ട് വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ അരങ്ങേറുമെന്ന് സംഘാടകരായ ബോധി വടകര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ അതുല്യ പ്രതിഭ ഭാരതപര്യടനത്തിന്റെ ഭാഗമായാണ് വടകരയില്‍ എത്തുന്നത്. പുല്ലാങ്കുഴല്‍ വാദകനും ദ്രുപദ് സംഗീതജ്ഞനുമായ ഗിരി ഗഗന് കൂടെയുണ്ട്.
നെതര്ലാന്റിലും ഇന്ത്യയിലുമായി കഴിയുന്ന ഋഷിരാജ് കുല്‍ക്കര്‍ണി ഓസ്കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്.റഹ്മാന്റെ ചെന്നൈയിലെ മ്യൂസിക് കണ്‍സര്‍വേറ്ററിയില്‍ നിന്നു സംഗീതത്തില്‍ ഡിപ്ലോമയും ലണ്ടന്‍ മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സംഗീതത്തില്‍ ഓണേഴ്സ് ബിരുദവും നേടിയിട്ടുണ്ട്. 2014ല്‍ മികച്ച ഹിന്ദുസ്ഥാനിഗായകനുള്ള പുരസ്കാരം ലഭിച്ചു. തബലയിലാണ് സംഗീതസപര്യയുടെ ആരംഭം. വിഖ്യാതരായ ചിത്രകാരന്മാര്, നാടകകലാകാരന്മാര്, കവികള്‍, ഗായകര്‍, ബാലേ നര്‍ത്തകര്‍, പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതജ്ഞര്‍, ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതജ്ഞര്‍ എന്നിവരുമൊന്നിച്ച് യൂറോപ്പിലും ഇന്ത്യയിലും സംഗീതസപര്യ തുടരുകയാണ്. വടകരയിലെ പരിപാടി വൈകുന്നേരം ആറര മുതല്‍ എട്ടര വരെയാണ്. പ്രവേശനം സൗജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ബോധി വടകര പസിഡന്റ് ഡോ.കെ.എം.സുഭാഷ്, സെക്രട്ടറി ടി.രാധാകൃഷ്ണന്, പി.ലോഹിതാക്ഷന്, എ.ചന്ദ്രന്, മധുസൂദനന് മലയില്‍ എന്നിവര്‍ പങ്കെടുത്തു.