ചെറുവണ്ണൂർ: വന്യജീവികളിൽ നിന്ന് ജനങ്ങൾക്കും കാർഷിക വിളകൾക്കും സംരക്ഷണം നൽകാൻ കഴിയാത്ത വനം വകുപ്പ് മന്ത്രി എത്രയും വേഗം രാജിവെച്ച് പുറത്ത് പോകണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി.പി.നാരായണൻ ആവശ്യപ്പെട്ടു. ചെറുവണ്ണൂർ മണ്ഡലം കർഷക കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച കൃഷി ഭവൻ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. കേന്ദ്ര – കേരള സർക്കാറുകളുടെ കർഷകദ്രോഹ നയങ്ങൾ തിരുത്തുക, ഉമ്മൻ ചാണ്ടി സർക്കാർ ചെറുവണ്ണൂരിലേയും പേരാമ്പ്ര ബ്ലോക്കിലേയും കർഷകർക്കായ് അനുവദിച്ച അഗ്രോ സെൻറർ സംരക്ഷിക്കുക,
നാളികേരത്തിൻ്റെ താങ്ങുവില കിലോയ്ക്ക് 60 രൂപ യായ് ഉർത്തുക, കൃഷിഭവൻ മുഖേന നാളികേരം സംഭരിക്കുക, ചെറുവണ്ണൂർ കൃഷിഭവനിൽ എത്രയും പെട്ടെന്ന് കൃഷി ഓഫീസറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണാ സമരം. കർഷക കോൺഗ്രസ് ജില്ലാ ജനറൽ സിക്രട്ടറിയും മണ്ഡലം പ്രസിഡണ്ടുമായ വി.ദാമോദരൻ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ ജനറൽ സിക്രട്ടറിമാരായ
സി.പി.നാരായണൻ, പട്ടയാട്ട് അബ്ദുള്ള, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഏ.കെ.ഉമ്മർ, എ.ബാലകൃഷ്ണൻ ബ്ലോക്ക് കോൺഗ്രസ് ജനറൽ സിക്രട്ടറിമാരായ കെ.പി.അരവിന്ദൻ, ഇ .പ്രദീപ്കുമാർ,എം .പി .കുഞ്ഞികൃഷ്ണൻ, പാലിശ്ശേരി കുഞ്ഞമ്മത് , ഇ.കുഞ്ഞബ്ദുള്ള , വിജയൻ ആവള, ബാബു ചാത്തോത്ത്, പി.പി. ഗോപാലൻ എന്നിവർ സംസാരിച്ചു. സമരത്തിന് ഒ.പി. സജീവൻ, എരോത്തറമൽ അമ്മത്, ബാബു നിരയിൽ, രവിക്കുറുപ്പ് കെ.പി, ടി.രാധാകൃഷ്ണൻ ,യമുന.ഡി, ബാലകൃഷ്ണൻ, ഷാഹിദ എന്നിവർ നേതൃത്വം നൽകി.