വടകര: ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കന്ററി സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന് മീത്തലെ പഴങ്കാവില്‍ മഹ്മൂദ് (77) അന്തരിച്ചു. ദീര്‍ഘകാലം പഴങ്കാവ് മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഹല്ല് ജമാഅത്തിന്റെ വളര്‍ച്ചയില്‍ പ്രരംഭകാലം മുതല്‍ നിസ്തുലമായ പങ്ക് വഹിക്കുകയും ചെയ്തിരുന്നു.
പരേതരായ മൊയ്ലാറമ്പത് അബ്ദുല്ലയുടെയും പഴങ്കാവില്‍ മറിയോമ്മയുടെയും മകനാണ്. ഭാര്യ: കുഞ്ഞിപ്പുരയില്‍ മറിയ. മക്കള്‍: സാജിന, സാലിമ, സാജിയ, സാവിയ. മരുമക്കള്‍: മന്‍സൂര്‍ രണ്ടാം മൈല്‍സ്, അബ്ദുല്‍ കരീം വേളം, അബ്ദുനാസര്‍ കുമ്മങ്കോട്, മുസ്തഫ വൈക്കിലിശ്ശേരി. സഹോദരന്: പരേതനായ അബ്ദുല്‍ അസീസ് പഴങ്കാവില്‍.