മുക്കാളി: മീത്തലെ മുക്കാളിയിലെ അടിപ്പാത നിലനിര്‍ത്തണമെന്ന് ആവശ്യവുമായി ജനങ്ങള്‍ പ്രക്ഷോഭത്തിന്. വടകര താലൂക്കിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ ചോമ്പാല്‍ ഹാര്‍ബര്‍, സിഎസ്ഐ മുള്ളര്‍ വിമന്‍സ് കോളജ്, ബിഇഎം യുപി സ്കൂള്‍, ചോമ്പാല ബീച്ചുമ്മാ ജുമാ മസ്ജിദ്, ചോമ്പാല്‍ ഭഗവതി ക്ഷേത്രം, ശ്രീനാരായണ ഗുരു പഠന കേന്ദ്രം, ചോമ്പാല അവധൂതുമാത സമാധി മണ്ഡപം എന്നീ സ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍ വര്‍ഷങ്ങളായി ആശ്രയിക്കുന്ന മീത്തലെ മുക്കാളി അടിപ്പാതയാണ് നാഷണല്‍ ഹൈവേ വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്നത്. അടിപ്പാത നിലനിര്‍ത്തുന്നതിന് വേണ്ടി ചോമ്പാലിലും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി മീത്തലെ മുക്കാളിയില്‍ ബഹുജന കണ്വെന്ഷന് നടന്നു. എം.വി.ജയപ്രകാശ് അധ്യക്ഷത വഹിച്ച കണ്വെന്ഷന് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ കെ ലീല ഉദ്ഘാടനം ചെയ്തു. വി പി മോഹന്‍ദാസ്, ശ്രീധരന് മടപ്പള്ളി, ശശിധരന് പി പി, ഷംസീര്‍ ചോമ്പാല, ചന്ദ്രന് വി പി, അബ്ദുള്ള വിപി, എന്നിവര്‍ സംസാരിച്ചു. സുരേഷ് എ, ബിജോയ് കെ ടി, പത്മിനി ചന്ദ്രകാന്ത്, പുഷ്പ കെ എം, മനോജ് കെ ടി കെ, രവീന്ദ്രന് കെ സി, രാജേഷ് ആനിക്ക തുടങ്ങിയവര്‍ നേതൃത്വം നല്കി.