കുറ്റ്യാടി: പ്രതിസന്ധികളെ തോൽപ്പിച്ച് വിജയം വരിച്ച് നാടിൻ്റെ അഭിമാനമായി മാറിയ യുവ ഡോക്ടർമാരെ അഭിനന്ദിച്ചു. തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ മെഡിക്കൽ സയൻസ് അക്കാഡമിയിൽ നിന്നുമാണ് കോതോട് താനിയുള്ള പറമ്പത്ത് വിനു രാജീവനും അനുരാജീവനും മെഡിക്കൽ ബിരുദം നേടിയത്. കോഴിക്കോട് ജില്ല പഞ്ചായത്ത് വൈസ്
പ്രസിഡണ്ട് അഡ്വ: പി ഗവാസ് യുവ ഡോക്ടർമാർക്ക് മെമൻ്റോ നൽകി. സി.പി.ഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.കെ.മോഹൻദാസ്, സെക്രട്ടറിയേറ്റ് അംഗം കെ.പി നാണു, ബ്രാഞ്ച് സെക്രട്ടറി ദിനേശൻ കല്ലേരി, എ.ഐ.വൈ എഫ് മണ്ഡലം പ്രസിഡണ്ട് എസ്പി ആനന്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.പരേതനായ താനിയുള്ള പറമ്പത്ത് രാജീവൻ്റെയും സുമംഗലയുടെയുടെയും മക്കളാണ് ഇരുവരും . അമ്മ സുമംഗല. ഏക സഹോദരൻ അഭിനവ് ബി.ടെക്ക് വിദ്യാർഥിയാണ്.