വടകര: വിവിധ സംസ്ഥാനങ്ങളിലെ ചിത്രകാരന്മാരുടെ സംയുക്ത ചിത്ര പ്രദര്‍ശനം ‘ഇന്ററാക്ഷന്‍സ്’ വടകര കചിക ആര്‍ട് ഗാലറിയില്‍ ആരഭിച്ചു. സദു അലിയൂരിനും എ.രാമചന്ദ്രനും ആദരവ് അര്‍പ്പിച്ചുള്ള ചിത്ര പ്രദര്‍ശനം ചലച്ചിത്ര സംവിധായകന് പ്രവീണ്‍ ചന്ദ്രന് മൂടാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പവിത്രന് ഒതയോത്ത് അധ്യക്ഷത വഹിച്ചു. സി. കൃഷ്ണദാസ് ചിത്രകാരന് എ.രാമചന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി. ചിത്രകാരന് സദു അലിയൂര്‍ അനുസ്മരണ പ്രഭാഷണം കോട്ടയില്‍ രാധാകൃഷ്ണന് നിര്‍വഹിച്ചു. ചലച്ചിത്ര, നാടക പ്രവര്‍ത്തകരായ ശശി എരഞ്ഞിക്കല്‍, ശിവദാസ് പൊയില്‍ക്കാവ് എന്നിവര്‍ മുഖ്യാതിഥികളായി. ചിത്രകാരന് ചന്ദ്രന് മൊട്ടമ്മല്‍, ഭഗവതി സുന്ദരം, ടി.വി.സജേഷ്. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജഗദീഷ് പാലയാട് സ്വാഗതവും ടി.പി.ശ്രീധരന് നന്ദിയും പറഞ്ഞു. പ്രദര്‍ശനം 26 വരെ തുടരും.