കല്ലാച്ചി: അധ്യാപക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം സാഹിത്യ മേഖലയില്‍ ശ്രദ്ധേയമായ ഒ.കെ.ശൈലജക്ക് നാടിന്റെ ആദരം. വിഷ്ണുമംഗലം പി.കെ. രാജന് വായനശാല & ഗ്രന്ഥാലയത്തിന്റെ വാര്‍ഷികത്തോടുനുബന്ധിച്ചാണ് ചടങ്ങ് ഒരുക്കിയത്. കെ.പി. കുമാരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കവിയും പ്രഭാഷകനുമായ പ്രൊഫ: വീരാന്‍കുട്ടി, എഴുത്തുകാരന്, ജയചന്ദ്രന് മൊകേരി, സി.രാജന്, കെ.ശ്യാമള, കെ.എം.സജിത്ത്, കെ.ബാലകൃഷ്ണന്, കെ.പി.വിനോദന്‍, കെ.സതീശന് എന്നിവര്‍ പ്രസംഗിച്ചു. ഒ.കെ.ശൈലജയെ പൊന്നാട അണിയിച്ച് ആദരിച്ചു. പി.കെ.രാജനെ ചടങ്ങില്‍ അനുസ്മരിച്ചു.