ചോറോട്: ഗ്രാമ്യ ചാരിറ്റബിൾ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വായോജനങ്ങളെ ആദരിക്കൽ ചടങ്ങ് നടത്തി. അസോസിയേഷൻ പ്രസിഡന്റ് ദയനന്ദൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനവും ആദരിക്കൽ ചടങ്ങും ചോറോട് ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്ചന്ദ്രശേഖരൻ നിർവഹിച്ചു. വാർഡ് മെമ്പർ സജിത കുമാരി, സുരേഷ് പൊന്നമ്പത്, മോഹൻദാസ്, ബാലകൃഷ്ണൻ പൊന്നമ്പത്, ഗോപാലകൃഷ്ണൻ, പ്രമോദ്, അമൃദാ, മഹേശൻ കല്ലാട്ട് എന്നിവർ സംസാരിച്ചു, വത്സരാജൻ സ്വാഗതം പറഞ്ഞു.