ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി ഒരിക്കലും പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ പിൻവലിക്കുക അസാധ്യമാണെന്നും സിഎഎയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഒരു വിട്ടുവീഴ്ച്ചയുമില്ലെന്നും അമിത് ഷാ പറഞ്ഞു. സിഎഎ ഭരണഘടനാ
വിരുദ്ധമല്ല എന്നും, ഇക്കാര്യത്തിൽ രാജ്യമാകെ ബോധവൽക്കരണം നടത്താനാണ് സർക്കാർ തീരുമാനമെന്നും അമിത് ഷാ അറിയിച്ചു.